
ബാംഗ്ലൂരില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം
സ്വന്തം ലേഖിക
ബംഗളൂരു: മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കളമശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂര്‍ സ്വദേശിയാണ്. ബസവനഗര്‍ എസ്‌എല്‍വി റസിഡൻസി അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര വയസ്സുകാരി മകള്‍ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.
ജീവൻബീമനഗര്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സി.വി രാമൻ നഗര്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: അജിത, സഹോദരൻ: നിതിൻ.