സർക്കാർ സ്കൂളിലെ സാമ്പാറിൽ പല്ലി; ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദിയും; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 70 കുട്ടികളെ; നടപടിയുമായി അധികൃതർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബംഗളൂരു : സർക്കാർ സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾ ആശുപത്രിയിൽ. പല്ലി വീണ സാമ്പാർ കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച വടക്കേഹല്ല ഗ്രാമത്തിലെ ചാമരാജനഗർ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് കൂട്ടത്തോടെ ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറയുന്നു. കുട്ടികളുടെ ശാരീരികാസ്വാസ്ഥ്യം മനസിലാക്കി പരിശോധിച്ചപ്പോഴാണ് കുട്ടികൾ കഴിച്ച സാമ്പാറിൽ പല്ലിയെ കണ്ടെത്താൻ സാധിച്ചത്.

സ്കൂളിലെ പാചകക്കാരണാണ് പല്ലിയെ കണ്ടെത്തിയത്. ഇതിനെ തുടർന്ന് സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണം നിർത്തിവക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർദേശിച്ചു.