
കാര്‍ നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിച്ചു; അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു ; പിതാവും മറ്റൊരു കുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ; വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ബംഗളുരു: കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും വെന്ത് മരിച്ചു. പിതാവിനെയും മറ്റൊരു കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാറിന് തീപിടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ നാലിനാണ് സംഭവം. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു മഹേന്ദ്രന്‍. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രന്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0