ബെംഗളൂരുവില്‍ വീപ്പയ്ക്കുള്ളില്‍ കുത്തിനിറച്ച നിലയില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ശുചീകരണ തൊഴിലാളികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗളൂരുവില്‍ അജ്ഞാത യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യശ്വന്തപുര റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയ്ക്ക് ഏകദേശം 30 വയസ്സാണ് തോന്നിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളയും കറുപ്പും കുര്‍ത്തയായിരുന്നു മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തൊഴിലാളികള്‍ ആര്‍ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. വീപ്പയില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബെംഗളുരു റൂറല്‍ റെയില്‍വേ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.