video
play-sharp-fill

Saturday, May 24, 2025
HomeCrimeരഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധന; തൃശ്ശൂരിൽ നിന്ന് 3 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ;...

രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധന; തൃശ്ശൂരിൽ നിന്ന് 3 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Spread the love

തൃശൂർ: രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 3 ബംഗ്ലാദേശ് സ്വദേശികൾ തൃശൂരിൽ പിടിയിലായി. 2 പേർ ഓടി രക്ഷപ്പെട്ടു.

ചെമ്മാപ്പിള്ളിൽ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് നീക്കം. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ.

കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments