ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്റെ മരണം: രാജ്യതലസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ വൻ പ്രതിഷേധം, മാർച്ചിൽ സംഘർഷം 

Spread the love

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ മൈമൻസിങ് ജില്ലയിലെ ബാലുകയിൽ യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. പോലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു.

video
play-sharp-fill

അക്രമാസക്തരായ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൈക്കമ്മീഷൻ പരിസരത്ത് സുരക്ഷാ വലയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ദീപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായാണ് ഇന്ത്യയിലെ വിവിധ സംഘടനകളുടെ ആരോപണം. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group