ബംഗ്ലാദേശിൽ നിന്നും 205 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി ; 199 മുതിർന്നവരും ആറ് കുട്ടികളുമാണ് സ്പെഷ്യൽ വിമാനത്തിൽ എത്തിയത്

Spread the love

ന്യൂഡൽഹി : സംഘർഷം തുടരുന്ന ബംഗ്ലാദേശിൽ നിന്നും 205 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി.
199 മുതിർന്നവരും ആറ് കുട്ടികളുമാണ് എയർ ഇന്ത്യയുടെ സ്പെഷ്യൽ വിമാനത്തിൽ ഇന്ത്യയിലെത്തിയത്.
ബുധനാഴ്ച രാവിലെയാണ് ധാക്കയിൽ നിന്നും വിമാനം ഡൽഹിയിലെത്തിയത്. ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മുമ്പത്തേക്കാൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഡൽഹിയിലെത്തിയ യാത്രക്കാർ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സർവീസുകൾ എയർ ഇന്ത്യ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്