play-sharp-fill
ബംഗളുരു കൂട്ടബലാത്സംഗ കേസ്; പ്രതികളിലൊരാള്‍ പ്രമുഖ ടിക് ടോക് താരം; പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ചൂഷണം ചെയ്യുന്നത് പതിവ്; മനുഷ്യക്കടത്തില്‍പ്പെട്ട യുവതിക്ക് സെക്‌സ് റാക്കറ്റുകളുമായും ബന്ധം; അന്വേഷണം കോഴിക്കോട്ടേക്കും

ബംഗളുരു കൂട്ടബലാത്സംഗ കേസ്; പ്രതികളിലൊരാള്‍ പ്രമുഖ ടിക് ടോക് താരം; പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ചൂഷണം ചെയ്യുന്നത് പതിവ്; മനുഷ്യക്കടത്തില്‍പ്പെട്ട യുവതിക്ക് സെക്‌സ് റാക്കറ്റുകളുമായും ബന്ധം; അന്വേഷണം കോഴിക്കോട്ടേക്കും

സ്വന്തം ലേഖകന്‍

ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഭവത്തില്‍ പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 6 ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റിലായിരുന്നു. മനുഷ്യക്കടത്തിലും സെക്‌സ് റാക്കറ്റിലും പെട്ട യുവതി സംഘത്തില്‍ നിന്നു 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

പലവട്ടം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നല്‍കിയില്ല. തുടര്‍ന്ന് പിടിയിലായ സ്ത്രീകള്‍ യുവതിയെ കണ്ടെത്തുകയും മറ്റുള്ളവരുടെ മുന്നില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെവെച്ചാണ് യുവതിയെ മര്‍ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.

കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച റിദോയിയെയും മറ്റൊരു പ്രതി റാകിബുള്‍ ഇസ്ലാം സാഗറിനെയും പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

 

Tags :