
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യൻ താരം വിരാട് കൊഹ്ലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമാകുന്നു.
കൊഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചാരണത്തിന് പിന്നാലെയാണിത്. എക്സില്‍ #ArrestKohli എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്രെൻഡിംഗാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തില്‍ ആർസിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇന്ന് ചില അറസ്റ്റുകളും നടന്നു.
കൊഹ്ലിക്ക് വിദേശത്തേക്ക് പാേകാൻ സൗകര്യമൊരുക്കുന്നതിനുവേണ്ടിയാണ് ആർസിബിയുടെ വിജയാഘാേഷം ബുധനാഴ്ച തന്നെ നടത്തിയതെന്നാണ് കൂടുതല്‍പ്പേരും ആരോപിക്കുന്നത്. ദുരന്തത്തില്‍ അനുശോചിച്ച് പോസ്റ്റിട്ടതല്ലാതെ കൊഹ്ലി ഒരുതരത്തിലുള്ള ഉത്തരവാദിത്വവും പ്രകടിപ്പിച്ചില്ല എന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. അപകടത്തിനുശേഷവും സ്റ്റേഡിയത്തില്‍ വിജയാഘോഷങ്ങള്‍ നിർത്തിവയ്ക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ വിമർശനം നേരിടുന്നുണ്ട്. അപകടം അറിഞ്ഞമാത്രയില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരുന്നു എന്നും വിമർശകർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group