
കണ്ണൂർ: കണ്ണൂർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി ബാംഗ്ലൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.കണ്ണൂർ മൂന്നാംപീടിക നാലാം റോഡിലെ ഹോപ്പ് വില്ലയില്‍ വില്യം ഗോമസ് – ഷെർലി ഗോമസ് ദമ്ബതികളുടെ മകൻ റയണ് ഗോമസാ (20)ണ് മരിച്ചത്.
ബാംഗ്ലൂരു ക്രൈസ്റ്റ് കോളജിന് സമീപത്തു വെച്ച് നിയന്ത്രണം വിട്ടപിക്കപ്പ് വാൻ ബൈക്കില്‍ ഇടിച്ചാണ് അപകടം. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കല്‍ എൻജിനിയറിങ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി: ആൻജലീന
മറ്റൊരു സംഭവത്തില്‍ കണ്ണൂർ പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന കെ.വി.അഖില്‍ (26 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ.കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എറണാകുളത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന അഖില്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പാപ്പിനിശേരി ആശുപത്രി മോര്‍ച്ചറിയില്‍.




