
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് വ്യവസായം തുടങ്ങാൻ പണം നൽകിയത് ബിനീഷ് കോടിയേരി : ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബംഗളൂരിവിൽ നിന്നും പിടിയിലായ ലഹരിമരുന്ന് സംഘവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്.
കേസിലെ പ്രതികളും ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ട്. കൂടാതെ പ്രതികളിൽ ഒരാൾക്ക് ഹോട്ടൽ വ്യവസായം തുടങ്ങാൻ പണം മുടക്കിയത് ബിനീഷാണെന്നും ഫിറോസ് ആരോപണം ഉയർത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വെണ്ണല സ്വദേശി മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ ബിനീഷ് കോടിയേരിയുടെ പേരുണ്ട്. ലഹരിക്കടത്തിന്റെ കേന്ദ്രമായ ഹോട്ടലിന് പണം മുടക്കിയതിൽ ബിനീഷുമുണ്ടെന്ന് മൊഴിയിൽ പറയുന്നു
.കൂടാതെ ലഹരി കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ റോയൽ അപ്പാർട്ട്‌മെന്റ്‌സ് സ്യൂട്ട്‌സിൽ ബിനീഷ് നിത്യസന്ദർശകനാണെന്നും ലോക്ഡൗൺ കാലത്തും ഇദ്ദേഹം അതിർത്തി കടന്ന് അവിടെ എത്തിയതായി പരിസരവാസികൾ പറഞ്ഞുവെന്നും ഫിറോസ് പറഞ്ഞു.
മുഹമ്മദ് അനൂപിന്റെ ഫോണിലേക്ക് 2020 ജൂലൈ 10ന് വന്ന കോൾ ഡീറ്റെയിൽസ് പരിശോധിക്കേണ്ടതാണ്. ഇതേദിവസം ബിനീഷ് കോടിയേരി അടക്കം നിരവധി പേരാണ് മുഹമ്മദ് അനൂപിനെ വിളിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാകും ഇത് പരിശോധിച്ചാൽ കിട്ടുക.
അന്നേദിവസമാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളയ സ്വപ്‌ന സുരേഷ് ബംഗ്‌ളൂരുവിൽ അറസ്റ്റിലാകുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്കും ബംഗ്‌ളൂരുവിലെ ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഫിറോസ് പറഞ്ഞു.
ബംഗ്‌ളൂരുവിലെ ലഹരിമരുന്ന് കേസിൽ ടെലിവിഷൻ സീരിയൽ നടി ഡി.അനിഖ, മുഹമ്മദ് അനൂപ്, ആർ.രവീന്ദ്രൻ എന്നിങ്ങനെ മൂന്ന് മലയാളികളെയാണ് കഴിഞ്ഞദിവസം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്‌സ് ഹോട്ടൽ അപ്പാർട്ട്‌മെന്റിൽനിന്ന് ആദ്യം പിടിച്ചെടുത്തത്.
96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസിൽനിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടിൽനിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.