
ബാംഗ്ലൂർ: മലയാള സിനിമകള്‍ ബെംഗളൂരു നഗരത്തെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു.
ഈ വിഷയത്തില്‍ വിവിധ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അന്വേഷണം ആരംഭിച്ചു. അടുത്തിടെ റിലീസായ ലോക, ആവേശം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളാണ് ആരോപണങ്ങള്‍ നേരിടുന്നത്.
ഈ സിനിമകള്‍ ബെംഗളൂരുവിൻ്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും, പ്രത്യേകിച്ച് നഗരത്തിലെ യുവതികളെ തെറ്റായി ചിത്രീകരിച്ചുവെന്നുമാണ് പരാതിയിലുള്ള പ്രധാന ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തില്‍ കന്നഡ സിനിമാലോകത്തുനിന്നും ശക്തമായ പ്രതികരണങ്ങളുണ്ടായി. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ മൻസൂർ, തൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ബെംഗളൂരുവിനെ ലഹരി ഇടമായി ചിത്രീകരിക്കുന്ന പ്രവണതയില്‍ ആശങ്ക രേഖപ്പെടുത്തി. മുൻകാലങ്ങളില്‍ ബെംഗളൂരുവിനെ മനോഹരമായ നഗരമായി സിനിമകളില്‍ അവതരിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ അനിയന്ത്രിതമായ കുടിയേറ്റം നഗരത്തിൻ്റെ പ്രതിച്ഛായയെ മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.