
കോട്ടയം : ഇനി ബാംഗ്ലൂരിലേക്കുള്ള യാത്രകൾ എളുപ്പമാവും, തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത.
ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സ്ലീപ്പർ സർവീസ്. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്.
ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ ഏകദേശം 2300 രൂപയായിരിക്കും നിരക്കെന്നാണു സൂചന. സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ‌് എസിയിൽ 3600 രൂപ വീതവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ സർവീസ് എന്ന് തുടങ്ങുമെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.



