video
play-sharp-fill

ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു

ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു

Spread the love

സ്വന്തം ലേഖിക
ബന്തടുക്ക:ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള കോട്ട പതിനാറാം നൂറ്റാണ്ടില്‍ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായക്കാണ്‌ നിര്‍മിച്ചത്‌.

മൈസൂര്‍ രാജ്യത്തിന് മറ്റുരാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള ആവശ്യത്തിനാണ്‌ ബന്തടുക്കയില്‍ കോട്ട പണിതത്‌.

ബന്തടുക്ക ടൗണ്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലായി നാലേക്കറോളം ഭൂമിയിലാണ് കോട്ട പ്രദേശമുള്ളത്‌. ആകെ 12 കോട്ട കൊത്തളങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം നശിച്ചു. നാലേക്കറോളം ഭൂമിയില്‍ നിര്‍മിച്ച കോട്ടയുടെ ഭൂരിഭാഗവും ഇപ്പോള്‍ സ്വകാര്യ വ്യക്തികളൂടെ കൈയിലാണ്‌. ബാക്കിയുള്ള കുറച്ച്‌ ഭാഗം ഇപ്പോള്‍ കാട് കയറി നശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് പഴശി മ്യൂസിയത്തിന്റെ നിയന്ത്രണത്തിലാണ് ബന്തടുക്ക കോട്ട. കെ വി കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഇടപെടലില്‍ 2012ലാണ് 27 സെന്റ് സ്ഥലം ഏറ്റെടുത്ത് കോട്ട സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്ഥ വകുപ്പ് ഫണ്ട്‌ അനുവദിച്ചത്. കോട്ടയുടെ തകര്‍ന്ന ഭാഗങ്ങള്‍ ചെങ്കല്ല് ചെത്തി കെട്ടി പുനര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഇതും കാടുമൂടി നശിക്കാറായ അവസ്ഥയിലാണ്.

ബന്തടുക്കയുടെ ചരിത്ര പാരമ്ബര്യത്തെ ഓര്‍മപ്പെടുത്തുന്ന കോട്ടയാണ്.

വര്‍ഷത്തില്‍ ഒരിക്കല്‍ കാടുവെട്ടി ശുചീകരിക്കാനെങ്കിലും അധികൃതര്‍ നടപടിയെടുക്കണം.