ദിവസവും നേന്ത്രപ്പഴം കഴിക്കുന്നവരാണോ നിങ്ങൾ ?സൂക്ഷിച്ചില്ലേൽ പണികിട്ടും

Spread the love

പോഷകങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം. വിശപ്പകറ്റാനും അതേ സമയം, തന്നെ വിവിധ പോഷകങ്ങള്‍ നേടാനും പലരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നു കൂടിയാണ് നേന്ത്രപ്പഴം. എന്നാല്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് ഇവ ശരിയായ രീതിയില്‍ എങ്ങനെ കഴിക്കണമെന്ന് അറിയാം?

video
play-sharp-fill

വിറ്റാമിന്‍ എ മുതല്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ നേന്ത്രപ്പഴം കഴിക്കേണ്ട രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. എങ്ങനെ കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ പോഷകങ്ങളുടെ ലഭ്യതയും.

വിശപ്പകറ്റാനും അതേ സമയം, തന്നെ വിവിധ പോഷകങ്ങള്‍ നേടാനും പലരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നു കൂടിയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം പുഴുങ്ങിയും പച്ചക്കായ കറിയായും ചിപ്‌സ് ആയും തുടങ്ങി പല രീതികളിലാണ് ആളുകൾ കഴിക്കുന്നത് . ഇങ്ങനെ ഓരോ തരത്തില്‍ കഴിക്കുമ്പോഴും കിട്ടുന്ന ഗുണങ്ങള്‍ പലതരത്തിലായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്‍ക്കുണ്ട്.

അക്കൂട്ടത്തില്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ എന്നത്. എന്നാൽ പ്രമേഹ രോഗികൾ നേന്ത്രപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല എന്നാണ് കൊച്ചി സിൽവർലൈൻ ആശുപത്രിയിലെ എൻഡോക്രൈനോളജിസ്റ്റും കൺസൾട്ടന്റ് ഡയബറ്റോളജിസ്റ്റുമായ ടോം ബാബു പറയുന്നത്.

നേന്ത്രപ്പഴത്തിൽ വലിയ തോതിൽ കാര്‍ബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നേന്ത്രപ്പഴത്തിന്റെ ഗ്ലൈസീമിക് ഇന്‍ഡെക്‌സും വളരെ കൂടുതലാണ്. അതുകൊണ്ട് നേന്ത്രപ്പഴം കഴിക്കുന്നത് പ്രമേഹ രോ​ഗികൾ കുറയ്ക്കണമെന്നും ഡോ. ടോം ബാബു കൂട്ടിച്ചേർത്തു.

നേന്ത്രപ്പഴത്തിന് പുറമേ മാങ്ങ, ചക്ക, ചിക്കു തുടങ്ങിയ പഴങ്ങളും പ്രമേഹ രോ​ഗികൾ കഴിക്കുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.