പഴുത്തു കഴിഞ്ഞാൽ വളരെ വേഗത്തിൽ കേടായി പോകുന്ന ഒന്നാണ് പഴം ; നല്ലത് നോക്കി വാങ്ങിയാലും പെട്ടന്ന് കേടാകും; എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ: ദിവസങ്ങളോളം പഴം ഫ്രഷായി സൂക്ഷിക്കാം

Spread the love

പഴുത്ത് കഴിഞ്ഞാല്‍ വളരെ വേഗം കേടാവുന്ന ഒന്നാണ് പഴം. നല്ല ഫ്രഷ് ആയിട്ടുള്ളത് നോക്കി വാങ്ങിയാല്‍ പോലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ അതിന്റ നിറവും കറുക്കാൻ തുടങ്ങും.ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില എളുപ്പ വഴികളുണ്ട്. ദിവസങ്ങളോളം പഴം കേടുകൂടാതെയിരിക്കാൻ ഈ മാർഗങ്ങള്‍ പരീക്ഷിച്ച്‌ നോക്കൂ.

1. പ്ലാസ്‌റ്റിക് കവർ ഉപയോഗിച്ച്‌ തണ്ട് മാത്രം പൊതിഞ്ഞ് വയ്‌ക്കുക. പഴത്തിന്റെ തണ്ട് വഴിയുള്ള എഥിലീൻ ഉല്‍പ്പാദനവും അതിന്റെ വ്യാപനവും മന്ദ ഗതിയിലാക്കി പഴുക്കുന്ന സമയം ദീർഘിപ്പിക്കാൻ ഇത് സഹായിക്കും.

2. മറ്റ് പഴവർഗങ്ങളും എഥിലീൻ വാതകം പുറന്തള്ളുന്നതിനാല്‍ ഇവയോടൊപ്പം പഴം വയ്‌ക്കരുത്. പഴം മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുന്നത് ഏറെനാള്‍ കേടുകൂടാതിരിക്കാൻ സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. മുറിച്ച പഴങ്ങള്‍ കേടുകൂടാതെയിരിക്കാൻ അല്‍പ്പം നാരങ്ങാനീരില്‍ മുക്കി വച്ചാല്‍ മതി.4. മുറിച്ച പഴം പെട്ടെന്ന് കറുത്തുപോകാതിരിക്കാൻ വിനാഗിരിയും ഉപയോഗിക്കാം.

4. പഴം ഒരു സ്ഥലത്ത് വയ്‌ക്കുന്നതിന് പകരം തൂക്കിയിടുന്നത് നല്ലതാണ്. നല്ല രീതിയില്‍ വായു സഞ്ചാരം ലഭിക്കുന്നതിനാല്‍ പഴം കേടുവരില്ല.

5 മുറിച്ച പഴം പൈനാപ്പിള്‍ നീരില്‍ മുക്കി വയ്‌ക്കുന്നത് നിറം മാറുന്നതും കേടാകുന്നതും തടയാൻ സഹായിക്കും.