പ്രതീക്ഷകൾ അസ്തമിച്ചു; വിലയിടിവിൽ തകർന്ന് കോട്ടയത്തെ ​ ഏത്തവാഴ കർഷകർ;കർഷകർക്ക് മിച്ചം നഷ്ടം മാത്രം;കിലോക്ക് ലഭിക്കുന്നത് 30 -35 രൂപ

Spread the love

കോട്ടയം :വിലവർധിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ ജില്ലയിലെ ഏത്തവാഴ കർഷകർ ദുരിതത്തിൽ
പരമാവധി 30 -35 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. വളംവിലയും കൂലിയും മറ്റ് കഷ്ടപ്പാടും ചേരുമ്പോൾ കിലോയ്ക്ക് 50 രൂപയെങ്കിലും കിട്ടണം.

video
play-sharp-fill

കഴിഞ്ഞ വർഷം ഈ സമയം കിലോയ്ക്ക് 80- 90 വരെ രൂപയായിരുന്നു വില. അന്ന് കാലാവസ്ഥാ വ്യതിയാനം മൂലം നാടൻ കായ കിട്ടാനില്ലായിരുന്നു. ഇന്ന് നാടനെ പുറമേ തമിഴ്നാട്ടിൻ നിന്ന് വ്യാപകമായി ഏത്തക്കുലകൾ എത്തുന്നുണ്ട്. വിളവെടുപ്പ് കൂടുമ്പോൾ വില ഇനിയും കുറയുമോയെന്നതാണ് ആശങ്ക.

ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ, കുറവിലങ്ങാട് മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. നിരവധി കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് 50 രൂപയിൽ താഴെയാണ് വില. കായുടെ വില കുറഞ്ഞെങ്കിലും പഴംപൊരിയ്ക്കും, ഉപ്പേരിക്കുമൊന്നും കൂട്ടിയ വില കുറച്ചിട്ടില്ല. വിലകുറച്ച് വാങ്ങി ഉപ്പേരി തയ്യാറാക്കി സൂക്ഷിക്കുന്നവരുമുണ്ട്.

തറ വില നിശ്ചയിക്കുകയോ സർക്കാർ ഇടപെടുകയോ ചെയ്യണമെന്ന ആവശ്യമാണ് കർഷകർക്ക്. നിലവിലെ അവസ്ഥയിൽ പരിപാലനച്ചെലവ് അടക്കം ഒരു വാഴയ്ക്ക് 350- 400 രൂപ വരെയാണ് കർഷകന്റെ ചെലവ്. പരമാവധി കിട്ടുക ഒരു പത്ത് കിലോയുടെ കുല.

ഇതിന് പുറമേ കൂമ്പടഞ്ഞും രോഗം ബാധിച്ചും വാഴകൾ നശിക്കും. റബർ വില ഇടിഞ്ഞതോടെ നിരവധി കർഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്ത് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20, 25 രൂപയാണ് വില.