
കണ്ണിനടിയിലെ കറുപ്പ് മുഖക്കുരു മുതലായവക്ക് പ്രതിവിധിയാണ് പഴത്തിൻ്റെ തൊലി. അത് ചർമ്മ പരിചരണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
പഴം പീൽ ഫെയ്സ് മാസ്ക്
പഴുത്ത പഴത്തിൻ്റെ തൊലിയുടെ ഉൾഭാഗമെടുത്ത് തേൻ കൂടി ചേർത്ത് ഉടച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തിലെ ചുളിവുകൾ, വരൾച്ച് എന്നിവ തടയാൻ സഹായിക്കും.
മുഖക്കുരു
പഴത്തിൻ്റെ തൊലി മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മൃദുവായി ഉരസാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പഴത്തൊലിയുടെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ചുവപ്പ് വീക്കം എന്നിവ കുറയ്ക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം
പഴത്തിൻ്റെ തൊലി ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം. ഇത് കണ്ണിനടിയിൽ പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. കണ്ണിനടിയിലെ തുടിപ്പ്, വീക്കം, കറുത്ത നിറം എന്നിവ കുറയ്ക്കാൻ ഇങ്ങനെ ചെയ്യാം.
തിളക്കമുള്ള ചർമ്മത്തിന്
പഴത്തൊലി അരച്ചെടുക്കാം. അതിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചെയ്യുന്നത് ഗുണകരമാണ്.
മൃദുലമായ ചർമ്മത്തിന്
പഴത്തൊലി വളരെ മൃദുവായി മുഖത്ത് അല്ലെങ്കിൽ ശരീരത്തിൽ ഉരസാം. കൈമുട്ട്, കാൽപാദം, കൈകൾ എന്നിവടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇത് ചർമ്മത്തിൻ്റെ പരുക്കൻ സ്വഭാവത്തിന് പരിഹാരമാണ്.