വിവാദ വാഴ വെട്ടല്‍; കെഎസ്‌ഇബിയുടെ നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ കൈമാറി; സര്‍ക്കാര്‍ കര്‍ഷകനൊപ്പമെന്ന് എംഎല്‍എ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് കെഎസ്‌ഇബിയുടെ നഷ്ടപരിഹാരം കൈമാറി.

മൂന്നര ലക്ഷം രൂപയാണ് എംഎല്‍എ ആന്‍റണി ജോണ്‍ കര്‍ഷകന് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്‌ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്.

വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്.