video
play-sharp-fill

‘ബാലുവിനെ അവർ കൊന്നത് തന്നെ, ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല,നൂറ് ശതമാനം ഉറപ്പാണ് :പിതാവ് സി കെ ഉണ്ണി

‘ബാലുവിനെ അവർ കൊന്നത് തന്നെ, ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല,നൂറ് ശതമാനം ഉറപ്പാണ് :പിതാവ് സി കെ ഉണ്ണി

Spread the love

സ്വന്തംലേഖകൻ

 

തിരുവനന്തപുരം: ‘കൊന്നത് തന്നെ, ബാലുവിനെ അവർ കൊന്നതുതന്നെ. ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, അതുറപ്പാണ്, നൂറ് ശതമാനം.’ സംഗീത സംവിധായകൻ ബാല ഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് പിതാവ് പൂജപ്പുര ചാടിയറ റസിഡന്റ്‌സ് നമ്പർ 172 എയിലെ വീട്ടിലിരുന്ന് പിതാവ് സി.കെ ഉണ്ണി പറയുന്നു. ‘ബാലുവിന്റെ മരണം സംശയാസ്പദമാണ്. മകന്റെ മരണത്തിൽ സംശയിച്ചിരുന്ന ചിലർ വിമാനത്താവളത്തിലെ സ്വർണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ഉണ്ണിയുടെ ആവശ്യം. ഇടുക്കിയിലെ പൈനാവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.48കാരിയായ റെജീനയാണ് കൊല്ലപ്പെട്ടത്.’അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സഹായം തേടിയിട്ടുണ്ടെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ, ഇവിടെ സംശയങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ പരിശോധിക്കാനോ അത്തരം തെളിവുകൾ ശേഖരിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ല. ബാലുവാണ് വാഹനം ഓടിച്ചതെന്ന സാക്ഷിമൊഴികൾ ചൂണ്ടിക്കാട്ടി കേസ് തേച്ചുമായ്ച്ച് കളയാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലും നിർണായകമായ സൂചനകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയാതെപോയത് എന്താണെന്ന കാര്യത്തിൽ സംശയമുണ്ട്. അന്വേഷണം ഊർജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിയെ നേരിൽ കാണും’- റിട്ടയേർഡ് പോസ്റ്റൽ വകുപ്പ് ജീവനക്കാരനായ സി.കെ ഉണ്ണി പറഞ്ഞു.പാലക്കാട്ടെ ഒരു ഡോക്ടർ, ബാലുവിന്റെ ട്രൂപ്പിൽ പ്രോഗ്രാം മാനേജരായിരുന്ന സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോൾ ഡി.ആർ.ഐയുടെ പിടിയിലായ പ്രകാശ് തമ്പി, ഈ കേസിൽ ഒളിവിൽ കഴിയുന്ന ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവർക്കെതിരെയും പരാതി നൽകിയിരുന്നതായി ഉണ്ണി വെളിപ്പെടുത്തി. ‘സ്വർണക്കടത്തും സംഭവങ്ങളുമെല്ലാം ബാലുവിന്റെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ്. ബാലഭാസ്‌കറിനെ അതിലേക്ക് ആരും വലിച്ചിഴക്കരുത്. സ്വർണ്ണക്കടത്ത് പുറത്താകുന്നതിനും മുമ്പേ ഇവരുടെ പേരുകൾ ഞാൻ പരാതിയിൽ ആരോപിച്ചിരുന്നുവെന്നും ഉണ്ണി പറഞ്ഞു.
വേട്ടയാടുന്ന സംശയങ്ങൾ,എല്ലാമെല്ലാമായിരുന്ന മകന്റെ മരണത്തിൽ തളർന്നുകഴിയുന്ന പിതാവിന്റെ മനസിനെ നിരന്തരം വേട്ടയാടുന്ന സംശയങ്ങൾ പലതാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിനെ അപായപ്പെടുത്തിയതാകാമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബർ 25ന് ദേശീയപാതയിൽ പള്ളിപ്പുറത്തുണ്ടായത് വെറും അപകട മരണമല്ല, അട്ടിമറിയാണെന്ന് ഉറച്ച് വിശ്വസിക്കാൻ സി.കെ ഉണ്ണി ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്:

  • ദീർഘദൂര യാത്രയിൽ ബാലു വാഹനം ഓടിക്കാറില്ല.
  • തലേദിവസം വിളിക്കുമ്പോഴും തൃശൂരിലെ ക്ഷേത്ര ദർശനത്തിനുശേഷം അവിടെ തങ്ങുന്നുവെന്നാണ് പറഞ്ഞത്. പെട്ടെന്ന് തീരുമാനം മാറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്തിന്?
  • ബാലുവാണ് വാഹനം ഓടിച്ചതെങ്കിൽ വാഹനത്തിന്റെ എയർബാഗ് പ്രവർത്തിച്ചിട്ടും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതെങ്ങനെ??
    കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനം ഡ്രൈവർ ഉറങ്ങിപ്പോയാൽ അതേദിശയിൽ അപകടത്തിൽപ്പെടുന്നതിന് പകരം 90 ഡിഗ്രി ചരിഞ്ഞ് ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തെ മരത്തിൽ ഇടിച്ചതെങ്ങനെ?
    സംഭവദിവസം ആശുപത്രിയിൽ വച്ച് ‘ഞാൻ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ‘ എന്ന് വെളിപ്പെടുത്തിയ ഡ്രൈവർ അർജുൻ പിന്നീട് മൊഴി മാറ്റിയതെന്തിന്?
  • അർജുനും ഉണ്ണിയും പ്രകാശ് തമ്പിയും തമ്മിലുള്ള ബന്ധം?
    ബാലുവിനേറ്റ പരിക്കിനെപ്പറ്റി ഡോക്ടർ നൽകിയ വിവരം അന്വേഷിക്കേണ്ടതല്ലേ? (പിൻ സീറ്റിലായിരുന്ന ബാലഭാസ്‌കർ തെറിച്ച് മുന്നിലെ രണ്ട് സീറ്റുകൾക്കും ഇടയിൽ കുടുങ്ങുകയും തല ശക്തമായി ഇടിച്ച് തലയോട്ടി തകരുകയും ചെയ്തിട്ടുണ്ട്. തലച്ചോറിനും ക്ഷതമുണ്ട്. കഴുത്തിനേറ്റ ക്ഷതം സ്‌പൈനൽകോഡും തകർത്തു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ് ബെൽറ്റിന്റെയോ എയർ ബാഗിന്റെയോ സംരക്ഷണമില്ലാതെ പിൻസീറ്റിൽ നിന്ന് തെറിച്ചതിനാലാണ് ഇത്തരത്തിൽ പരിക്ക് സംഭവിക്കുന്നത്.)
    കാർ അപകടത്തിൽപ്പെട്ടയുടൻ അവിടെ നിന്ന് രണ്ടുപേർ ബൈക്കിൽ കയറിപോകുന്നത് കണ്ടതായി ഒരു യാത്രക്കാരൻ നൽകിയ വിവരം. ഈ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കാൻ ഈ യാത്രക്കാരനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
    പരാതിയുടെ പേരിൽ മരിക്കാനും പേടിയില്ല’മകന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് ഉണ്ണി പറഞ്ഞു. ‘ഞങ്ങൾക്ക് ഇനി ഒന്നും ബാക്കിയില്ല. സുഖമില്ല. ഞങ്ങൾക്ക് ഇങ്ങനെ ഒരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. ഇതൊന്നും വേണ്ടായിരുന്നു. അവനെ ഞങ്ങൾക്ക് കിട്ടുമായിരുന്നു. പരാതി നൽകിയതിന്റെ പേരിൽ മരിക്കേണ്ടി വന്നാൽ അതിനും ഭയമില്ല. മകന്റെ ഒരുഫോട്ടോ പോലും എനിക്ക് ഇന്ന് കാണാൻ വയ്യ.’ ചില്ലിട്ട് വയ്ക്കാമെന്ന് കരുതി പ്രിന്റെടുത്ത ഫോട്ടോ കവറിൽ നിന്ന് പുറത്തെടുത്ത പിതാവ് മകന്റെ ഓർമ്മകൾക്ക് മുന്നിൽ നെഞ്ചുപൊട്ടി വിതുമ്പി. ‘ടിവി ചാനലുകളിലെ റിയാലിറ്റി ഷോകൾപോലും ഇന്ന് കാണാനാകുന്നില്ല. അവന്റെ ചില രാഗങ്ങൾ കേൾക്കുമ്പോൾ ദു:ഖം താങ്ങാനാകാതെ ചാനൽ മാറ്റുകയാണ് ഞാൻ. എന്റെ മകൻ പോയി എന്നതിലുപരി നല്ലൊരു ആർട്ടിസ്റ്റിനെയാണ് നഷ്ടപ്പെട്ടത്. അതിന് ഉത്തരവാദികളെ ദൈവം വെറുതെ വിടില്ലെന്നും പിതാവ് പറയുന്നു.