
കോഴിക്കോട് : നല്ലൊരു വഴിയില്ല, ബാലുശ്ശേരി കോട്ടുരിൽ കല്ലൂട്ട് കുന്ന് അംബേദ്കർ സെറ്റിൽമെൻ്റ് ആദിവാസി ഉന്നതിയിൽ നിന്ന് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് 300 മീറ്റർ ചുമന്ന്.
16 കുടുംബങ്ങളാണ് ഇവിടെയുള്ളത്.രോഗികൾക്ക് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യമാണ് പ്രദേശത്ത് ഉള്ളത്. കാലാകാലങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. ഉന്നതിയുടെ വികസനത്തിനായി ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പക്ഷെ അതെല്ലാം കടലാസിൽ ഒതുങ്ങുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു..
നടക്കുന്ന വഴികളിൽ പോലും പാറകളും കല്ലും മണലുമാണ്. ഉന്നതിയുടെ വികസനത്തിനായി അനുവദിച്ച തുക കടലാസ്സിൽ മാത്രം ഒതുങ്ങി , എത്രയും പെട്ടന്ന് അനുവദിച്ച തുക ചിലവാക്കണം ഇല്ലെങ്കിൽ പ്രക്ഷോപത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group