ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
സ്വന്തം ലേഖിക
കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.
മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണകേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീര്‍ മൂന്ന് ദിവസം മുന്‍പ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. അതിക്രൂരമായി ജിഷ്ണുവിനെ കൈകാര്യം ചെയ്ത പ്രതിയാണ് സഫീര്‍.
കായികമായി പരിശീലനം ലഭിച്ച എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനാക്കി, സിപിഎം നേതാക്കളുടെ പേര് പറയിക്കാന്‍ മുന്നില്‍ നിന്ന ആളുകളില്‍ പ്രധാനിയാണ് ഇയാളെന്ന് ജിഷ്ണുവും മൊഴി നല്‍കിയിരുന്നു. വധശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ ഇയാക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മര്‍ദ്ദിച്ച കേസില്‍ ഇതുവരെ പത്ത് പേരാണ് പിടിയിലായത്. ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്ത്തകന് നജാ ഫാരിസ് ഉള്‍പ്പെടെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമസാധ്യത പരിശോധിക്കുകയാണ് ഇവര്‍. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ പൊലീസ് എഫ്ഐആറില്‍ ഉള്ള 17 പേര് കൂടി ഇനി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.