ബാലുശേരിയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം; മുപ്പതോളം പേരടങ്ങുന്ന സംഘമാണ് മർദ്ദിച്ചതെന്ന് പരാതി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാലുശേരിയിൽ സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം പ്രവർത്തകൻ ജിഷ്‌ണുവിനെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദ്ദിച്ചത്.

ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌ഡിപിഐയുടെ ഫ്‌ളക്‌സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ലീഗ്- എസ്‌ഡിപിഐ സംഘമാണെന്ന് സിപിഎം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദിച്ച ശേഷം ജിഷ്‌ണുവിന്റെ കൈയിൽ സംഘം വാൾ പിടിപ്പിച്ചെന്നും പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജിഷ്‌ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.

ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്‌ണുവിനെ വിദഗ്‌ധ ചികിൽസക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.