ബാലുവും നീലുവും സിനിമയിലേക്ക്

Spread the love

സ്വന്തംലേഖിക

video
play-sharp-fill

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ഉപ്പും മുളകിലെ താരജോഡികളാണ് ബിജു സോപാനവും (ബാലു ) നിഷ സാരംഗും ( നീലു). ഉപ്പും മുളകുമെന്ന പരമ്പരയുടെ അവിഭാജ്യ ഘടകങ്ങളാണ് ഇരുവരും. അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ കഥ പറയുന്ന പരമ്പരയിൽ അച്ഛനായി ബിജു സോപാനവും അമ്മയായി നിഷ സാരംഗും തകർത്ത് അഭിനയിക്കുകയാണ്. ഓൺസ്‌ക്രീനിലെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് താരങ്ങളുമെത്താറുണ്ട്. പരമ്പരയിലെ മക്കൾ തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും അവരുടെ കാര്യങ്ങളുമെല്ലാം താൻ നോക്കാറുണ്ടെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.
വീട്ടിൽ എങ്ങനെയാണോ ഇടപഴകുന്നത് അത് പോലെ തന്നെ മതിയെന്ന നിർദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് വ്യക്തമാക്കിയും അവരെത്തിയിരുന്നു. മുടിയനും ലച്ചുവും കേശുവും ശിവയുമൊക്കെ അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.വ്യത്യസ്തമാർന്ന സംഭവികാസങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ബാലുവിന്റെ കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് പരമ്പരയിലെ ഇപ്പോഴത്തെ താരം. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കുന്ന വീഡിയോയും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. നാടകത്തിൽ നിന്നുമാണ് ബിജു സോപാനത്തിന്റെ വരവ്. കാവാലം നാരായണപ്പണിക്കരുടെ ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമാണ് നിഷ സാരംഗ്. ഉപ്പും മുളകിന് പുറമേ ഇവർ ഇരുവരും ബിഗ് സ്‌ക്രീനിനായി ഒരുമിച്ചെത്തുകയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.നവാഗതനായ ആഷാദ് ശിവരാമൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ലൈക്ക’എന്ന സിനിമയ്ക്കായാണ് ബാലുവും നീലുവും ഒരുമിച്ചെത്തുന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ടെലിവിഷനിലെ മിന്നും താരങ്ങൾ ബിഗ് സ്‌ക്രീനിലും തിളങ്ങുമെന്ന കാര്യത്തിൽ സംശംയ വേണ്ടെന്നാണ് ആരാധകർ പറയുന്നത്. നേരത്തെ ഇരുവരും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരുമിച്ചെത്താൻ പോവുന്നത്. പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരുടെ ഒരുമിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.