
ആര്‍ഡിഎക്സിന് ശേഷം ഷെയ്ന്‍ നിഗം നായകനായി എത്തിയ ചിത്രമാണ് ബാള്‍ട്ടി. ആക്ഷന് പ്രാധാന്യമുള്ള ചിത്രം തന്നെയാണ് ഇതും. കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസ് ദിനത്തില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണിത്.
ചിത്രം ഇന്നലെ മാത്രം കേരളത്തിൽ നേടിയത് 1.76 കോടിയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 3.23 കോടിയായും ഉയര്‍ന്നിട്ടുണ്ട്.
ഷെയിൻ നിഗത്തിന് പുറമെ വിവിധ മേഖലകളില്‍ പ്രമുഖരായ പലരും ഈ ചിത്രത്തില്‍ എത്തിയിട്ടുണ്ട്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടി പൂർണിമ ഇന്ദ്രജിത്തും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത് ‘അയോധി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്. മറ്റൊരു തമിഴ് നടനായ ശന്തനു ഭാഗ്യരാജും ‘ബാള്‍ട്ടി’യില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group