കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തി; പാക്  അനുകൂല മുദ്രാവാക്യം ആലേഖനം ചെയ്ത ബലൂൺ വിറ്റ  ഹൈപ്പർ മാർക്കറ്റ്‌ ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തി; പാക് അനുകൂല മുദ്രാവാക്യം ആലേഖനം ചെയ്ത ബലൂൺ വിറ്റ ഹൈപ്പർ മാർക്കറ്റ്‌ ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

അഴിയൂർ: പാക് അനുകൂല മുദ്രാവാക്യം ആലേഖനം ചെയ്ത ബലൂൺ വിറ്റ അഴിയൂരിലെ കാരി ഫ്രഷ് ഹൈപ്പർ മാർക്കറ്റ്‌ ഉടമക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.

കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ചെയ്തതിന് ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‘ഐ ലവ് പാക്കിസ്താൻ’ എന്ന് ആലേഖനം ചെയ്ത്‌ വിൽപ്പനക്കെത്തിച്ച ബലൂണുകൾ ആളുകൾക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുംബൈയിൽ നിന്നെത്തിച്ച പാക്കറ്റുകളിലെ ബലൂണുകളിലാണ് പാക്ക് അനുകൂല മുദ്രാവാക്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും വി.എച്ച്‌.പി അഴിയൂര്‍ ഖണ്ഡ് സമിതി വ്യക്തമാക്കി. ഖണ്ഡ് സെക്രട്ടറി സമീഷ് എം.പി അദ്ധ്യക്ഷനായി. ഒ.ടി.വിനീഷ്, അമല്‍രാജ് എന്നിവര്‍ സംസാരിച്ചു.

മുംബയില്‍ നിന്നെത്തിയ പാക്കറ്റുകളില്‍ ഓരോന്നിലും അഞ്ചും ആറും ബലൂണുകളിലാണ് ആക്ഷേപത്തിനിടയായ അടയാളങ്ങള്‍ ഉണ്ടായിരുന്നതെന്നും അറിഞ്ഞുകൊണ്ട് വിതരണം ചെയ്തിട്ടില്ലെന്നും ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ അജീര്‍ പറഞ്ഞു.

ചൈനാ നിര്‍മ്മിത ബലൂണ്‍ പാക്കറ്റുകളില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തിയതോടെ വില്പന നിര്‍ത്തിയിരുന്നെന്നും ഇയാള്‍ പറഞ്ഞു.