
ഇരിട്ടി: ഇരിട്ടിയില്‍ വീട്ടുവോട്ടുമായി ബന്ധപ്പെട്ട ബാലറ്റ്പെട്ടിയുടെ രൂപകല്‍പ്പനയെ ചുറ്റിപ്പറ്റി വിവാദം ഉയർന്നു.
പേരാവൂർ നിയോജകമണ്ഡലത്തില്‍ ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ ദ്വാരത്തിന്റെ വലിപ്പമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.
നിയോജകമണ്ഡലം സ്ഥാനാർഥിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലറ്റ്പെട്ടി പ്രദർശിപ്പിച്ചുകൊണ്ട് ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
വിരലുകള്‍ കടക്കാവുന്ന വലിപ്പത്തിലുള്ള ദ്വാരം എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കാമെന്ന ആശങ്കയും പ്രകടിപ്പിച്ചു.
ഇക്കാര്യം ജില്ലാ വരണാധികാരിയുമായ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും, പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനുപകരം തട്ടിക്കയറുന്ന സമീപനമാണ് ഉണ്ടായതെന്നും സണ്ണി ജോസഫ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തില്‍ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ബോധപൂർവമായ നടപടിയാണോ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോ എന്ന സംശയവും അദ്ദേഹം ഉയർത്തി.
വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യുവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.



