
ബാല്‍ക്കണിയിലെ ചോര്‍ച്ച നന്നാക്കാൻ എത്തിയ ആള്‍ക്ക് കിട്ടിയ സ്യൂട്ട്കേസ്; 16 വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ കൊലപാതകം ചുരുളഴിച്ച് പോലീസ്
സോള്‍: കൊറിയയില്‍ 16 വർഷങ്ങള്‍ക്ക് ശേഷം നാടകീയമായ സംഭവത്തിൻറെ ചുരുളഴിച്ച് ദക്ഷിണ കൊറിയൻ പോലീസ്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലാണ് പോലീസ് ചുരുളഴിച്ചത്.
സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാർട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകം വർഷങ്ങളായി പുറത്തറിഞ്ഞിരുന്നില്ല
പെണ്‍കുട്ടിയെ കാണാതായ സംഭവം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാല്‍ക്കണിയിലെ ചോർച്ച നന്നാക്കുന്നതിനായി എത്തിയ ഒരു നിർമ്മാണ തൊഴിലാളി ഒരു ട്രാവല്‍ സ്യൂട്ട്കേസ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ക്രീറ്റിലും ഇഷ്ടികയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്യൂട്ട്കേസ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു.
പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ആണ്‍സുഹൃത്ത് സമ്മതിച്ചു. പെണ്‍കുട്ടിയുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ബാല്‍ക്കണിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.
2008-ഒക്ടോബറിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 2011-ല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആണ്‍സുഹൃത്തിനെ സംശയിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവം കേസ് മുന്നോട്ടുപോകുന്നതിന് തിരിച്ചടിയായി. പെണ്‍കുട്ടിയുമായി
തർക്കമുണ്ടായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ വേർപിരിഞ്ഞുവെന്നുമാണ് അന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. കുടുംബം ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.