വർക്കല പാപനാശതീരത്ത് ബലിതർപ്പണത്തിനിടെ അപകടം; അഞ്ചുപേർ തിരയിൽ പെട്ടു; ഒരാൾക്ക് പരിക്ക്

Spread the love

തിരുവനന്തപുരം : വർക്കല പാപനാശതീരത്ത് ബലിതർപ്പനത്തിനിടെ അപകടമുണ്ടായി. അഞ്ച് പേർ തിരയിൽ പെട്ടു. ഈ വർഷം ബലിതർപ്പണവുമായി ബന്ധപ്പെട്ട് പാപനാശതീരത്ത് അസാധാരണമായ തിരക്കാണ് ഉണ്ടായിരുന്നത്. അതിനാലാണ് ഈ ശക്തമായ തിരയിൽ പെട്ട അപകടം ഉണ്ടാകുന്നത്.

കടൽക്ഷോഭം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ആളുകൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ശക്തമായ തിരയിൽ 5 പേർ ഒഴുക്കിൽ പെടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ലൈഫ് കാർഡും പ്രേത്യേകം സജ്ജീകരിച്ച ലൈഫ്ഗാർഡും ചേർന്ന് അഞ്ചു പേരെയും രക്ഷപ്പെടുത്തി.

അപകടം പറ്റിയ ആർക്കും പരിക്കുകൾ ഇല്ല. ഒരാൾക്ക് മാത്രം മാണ് നിസ്സാരമായ പരിക്ക് പറ്റിയത്. പരിക്ക് പറ്റിയ വെഞ്ഞാറമൂട് സ്വാദേശി മധുവിനെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group