play-sharp-fill
 സംസ്‌ഥാനം 2025ൽ ബാലവേല വിമുക്തമാക്കും: കോട്ടയത്ത് ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി

 സംസ്‌ഥാനം 2025ൽ ബാലവേല വിമുക്തമാക്കും: കോട്ടയത്ത് ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി

 

കോട്ടയം :സംസ്‌ഥാനം 2025ൽ ബാലവേല വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലേബർ ഓഫിസ് എൻഫോഴ്സസ്മെന്റ് വിഭാഗം പരിശോധന ഊർജിതമാക്കി.

അതിഥിത്തൊഴിലാളികളുടെ കുട്ടികളെ വേലയ്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണു പരിശോധന. സമീപകാലത്ത് രക്ഷപ്പെടുത്തിയത് 10, 12 വയസ്സുള്ള 2 പേരെയാണ്. നാ ഗമ്പടം സ്റ്റാൻഡ് പരിസരത്ത് ലോട്ടറി വിൽപന നടത്തിയ ബംഗാൾ സ്വദേശിയായ 10 വയസ്സുകാരനെ അമ്മയ്ക്കൊപ്പം നാട്ടിലേക്ക് അയച്ചു

. ജില്ലയിൽ വിദ്യാ ഭ്യാസം നൽകാമെന്ന് അധികൃ തർ വാഗ്ദാനം ചെയ്തിട്ടും കുട്ടി താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് നാട്ടിലേക്ക് മടക്കി അയച്ചത്. ജോലി തേടി യെത്തിയ അതിഥിത്തൊഴിലാളി കുടുംബം കുട്ടിയെ ലോട്ടറി വിൽ പനയ്ക്ക് അയയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിൽ പാത്രം കഴുകാ നെത്തിയ പന്ത്രണ്ടുകാരനെയാണ് ലേബർ ഓഫിസറുടെ പരിശോധനയിൽ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഹോട്ടൽ ഉടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടി അടുത്ത ദിവസം ആരംഭിക്കും.

ഇത്തരം കേസു കളിൽ കർശനനടപടി സ്വീകരിച്ചതായും കുട്ടികളെ സുരക്ഷിതമായി അവരുടെ നാട്ടിലേക്ക് മടക്കി അയച്ചെന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ മാൻ ഡോ.അരുൺ കുര്യൻ അറിയിച്ചു.

7 മാസത്തിനിടെ 96 ഇടങ്ങളിൽ ജില്ലാ ലേബർ ഓഫിസ് പരിശോധന നടത്തി. കൃത്യമായ ഇടവേളകളിൽ ഹോട്ടൽ, കെട്ടിടനിർമാണ സ്‌ഥലങ്ങൾ എന്നിവിടങ്ങളിയി രുന്നു പരിശോധന. ഒരു
കേസിൽ തൊഴിൽ ഉടമയിൽ നിന്ന് 20,000 രൂപ പിഴ ചുമത്തിയെന്നും ജില്ലാ ലേബർ ഓഫിസർ എം.ജയശ്രീ
അറിയിച്ചു.

,