മകൻ മർദ്ദിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നും രക്ഷപ്പെട്ടു; താമസസ്ഥലത്തേക്ക് മടങ്ങാൻ ആ​ഗ്രഹം; ട്രെയിൻ നിർത്തുന്നതിനായി ട്രാക്കുകളിൽ കല്ല് വെക്കുന്നത് സ്ഥിരം പരിപാടി; ഏറ്റുമാനൂർ സെക്ഷനിൽ ട്രാക്കുകളിൽ കല്ല് വെക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ; ചികിത്സ ലഭ്യമാക്കുന്നതിനും പുനരധിവാസത്തിനുമായി ഇയാളെ സ്നേഹദീപത്തിന് കൈമാറി

Spread the love

കോട്ടയം: ഏറ്റുമാനൂർ സെക്ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ല് കാണപ്പെടുന്നുവെന്ന് പരാതി. രഹസ്യമായ നിരീക്ഷണത്തിനിടെ ട്രാക്കിന് സമീപത്തായി ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിനിടയിൽ മധ്യവയസ്കൻ പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിംഗ് (62) ആണ് പിടിയിലായത്.

കോട്ടയം ഏറ്റുമാനൂർ സെക്ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ സേനയുടെ തിരുവനന്തപുരം ഡിവിഷൻ സീനിയർ കമാൻഡന്റ് തൻവി പ്രഫുൽ ഗുപ്തെ, സുപ്രിയകുമാർ ദാസ്, എറണാകുളം അസി. കമ്മീഷണർ എന്നിവരുടെ നിർദേശത്തെ തുടർന്നു എൻ. എസ്. സന്തോഷ്, സബ് ഇൻസ്പെക്ടർ, കോട്ടയം ആർപിഎഫ്, എസ്. സന്തോഷ് കുമാർ, കോട്ടയം ആർപിഎഫ് എഎസ്ഐ എന്നിവർ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇയാഴൾ പിടിയിലായത്.

ഗേറ്റിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യവേ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇയാൾ നൽകിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കോട്ടയം ആർപിഎഫ് പോസ്റ്റിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ നിർഭയകുമാർ സഹപാഡി എംഎൽഎയുടെ വീടിനടുത്താണ് ഇയാളുടെ താമസം എന്നാണ് വിവരം. ഉടൻതന്നെ ഗിർദി എം.എൽ.എ, നിർഭയകുമാർ സഹപാഡി, ഗിർദി എസ്എച്ച്ഒ എന്നിവർക്ക് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതലായി ചോദ്യം ചെയ്തതോടെയാണ് ഇയാൾ പേരും വിവരങ്ങളും വെളിപ്പെടുത്തിയത്. ഇയാളുടെ ആദ്യ ഭാര്യ റീനദേവി ഉൾപ്പെടെ ഒരു മകനും അഞ്ച് പെൺമക്കളും രണ്ടാം ഭാര്യ നിർമലദേവി ഉൾപ്പെടെ 2 ആൺമക്കളും 2 പെൺമക്കളുമുള്ള കുടുംബം ഒരേ വീട്ടിലാണ് താമസം. മകൻ തന്നെ മർദ്ദിച്ചതിനെ തു‌ർന്ന് താമസസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടാണ് ഇവിടെ എത്തിയത്.

താമസസ്ഥലത്തേക്ക് മടങ്ങാൻ തിരിച്ചുപോകണമെന്നാണ് ഇപ്പോൾ ആ​ഗ്രഹം. അതുകൊണ്ട് ട്രെയിൻ നിർത്തുന്നതിനായാണ് ട്രാക്കിന് മുകളിൽ ദിവസവും ബാലസ്റ്റുകൾ സ്ഥാപിക്കുന്നതെന്നാണ് മധ്യവയസ്കന്റെ മറുപടി. കഴിഞ്ഞ ഒരു മാസക്കാലമായി ഏറ്റുമാനൂർ ഭാഗത്ത് കറങ്ങി നടക്കുകയാണെന്നും മൂന്ന് ദിവസമായി ഏറ്റുമാനൂർ സെക്ഷനിൽ മാത്രമാണ് കല്ലുകൾ എടുത്തുവച്ചതെന്നും ഇയാൾ പറഞ്ഞു.

കാരിത്താസിന് സമീപം കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന സുനു എന്ന തൊഴിലാളി രണ്ടു ദിവസമായി ഇയാൾ ട്രാക്കിൽ കല്ല് വെക്കുന്നത് കാണുന്നുണ്ടായിരുന്നു. മധ്യവയസ്കൻ തനിച്ചാണ് ട്രാക്കുകളിൽ കല്ലുകൾ പെറുക്കിവച്ചതെന്ന് ദൃക്സാക്ഷിയായ സുനു സ്ഥിരീകരിച്ചു. തുടർന്നു ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മതിയായ ചികിത്സ ലഭിക്കുന്നതിനും പുനരധിവാസത്തിനും സർക്കാർ സ്ഥാപനമായ സ്നേഹദീപത്തിന് കൈമാറുകയും ചെയ്തു.