ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മയുടെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തി; കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണം സഹോദരിയോടുള്ള വൈരാഗ്യമെന്ന് സൂചന; കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്റ്റിൽ. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടു കൊലപ്പെടുത്തുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു.

ഹരികുമാറിനെ വൈദ്യപരിശോധനയ്ക്കു ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഹരികുമാറിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഹരികുമാറിന് സഹോദരിയോടുള്ള വൈരാഗ്യമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്നാണ് സൂചന.

ഹരികുമാര്‍ ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ ശ്രീതു ചെയ്തുകൊടുക്കാതിരുന്നതാണ് വൈരാഗ്യത്തിനു കാരണം. ഇവര്‍ തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. കൊലപാതകത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ല. എങ്കിലും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ തൽക്കാലേത്തേയ്ക്കു വിട്ടയക്കാനാണ് തീരുമാനമെന്ന് ഡിവൈഎസ്പി പറ‍ഞ്ഞു. കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നതാണെന്ന് ഹരികുമാർ പൊലീസിനോട് സമ്മതിച്ചിരുന്നു.