
റോഡിലെ അനാസ്ഥകൾ തുടരുമ്പോൾ; റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് യാത്രികര്‍ ഓട്ടോയ്ക്കടിയില്‍പ്പെട്ടു; 68കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരം കാട്ടക്കട റോഡിലെ കുഴികള്‍ കുരുതിക്കളം ആകുമ്പോഴും നടപടി സ്വീകരിക്കാതെ കണ്ണ് അടയ്ക്കുന്ന അധികൃതരുടെ അനാസ്ഥയിൽ ബൈക്ക് യാത്രികന് ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് റോഡിലെ കുഴിയില്‍ വീഴാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചത്. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനില്‍ ഗംഗാധരന്‍ (68) ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്പാ മുട്ടത്ത് വച്ചായിരുന്നു അപകടം. ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങമ്പോഴായിരുന്നു അപകടം. ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഓട്ടോറിക്ഷയ്ക്കടിയില്‍പ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗാധരന്‍ മരണപ്പെടുകയായിരുന്നു.
അപകട ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റാണ് ഗംഗാധരന്‍. ബാലരാമപുരം കാട്ടക്കട റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികള്‍ ഉണ്ടെങ്കിലും ജന പ്രതിനിധികളും അധികൃതരും തിരിഞ്ഞ് നോക്കാറില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.