
ബാലരാമപുരത്ത് മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സ്വന്തം ലേഖകൻ
ബാലരാമപുരം : ബാലരാമ പുരത്തെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്.
മതപഠനശാലയില്‍ എത്തുന്നതിന് മുൻപ് പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പെണ്‍കുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. മതപഠനശാലയില്‍ എത്തുന്നതിന് മുമ്ബ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്ബോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് ലഭിക്കുന്നത്.
ഈ മാസം 13 നാണ് പെണ്‍കുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്ബെങ്കിലും പീ!ഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേര്‍ന്നത്.
പെണ്‍കുട്ടി മതപഠനശാലയില്‍ എത്തുതിന് മുമ്ബ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലിസ്.
ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.