video
play-sharp-fill

സൗഹൃദ കൂട്ടായ്മയിൽ  ബാലരാമപുരം ഒരുങ്ങുന്നു

സൗഹൃദ കൂട്ടായ്മയിൽ ബാലരാമപുരം ഒരുങ്ങുന്നു

Spread the love

അജയ് തുണ്ടത്തിൽ

കൊച്ചി : മൂന്ന് പതിറ്റാണ്ടുകൾക്കു മുൻപ് ജോൺ എബ്രഹാമും ഒഡേസ മൂവീസും പരീക്ഷിച്ച് വിജയിപ്പിച്ച സൗഹൃദ കൂട്ടായ്മയിലൊരു സിനിമ എന്ന ആശയം വീണ്ടും വരുന്നു . ചന്ദ്രശ്രീ ക്രിയേഷൻസും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് സൗഹൃദ കൂട്ടായ്മയിലൊരുക്കുന്ന ചിത്രമാണ് “ബാലരാമപുരം “. സിനിമയുടെ നിർമ്മാണാവശ്യത്തിനുള്ള മുഴുവൻ തുകയും സുഹൃത്തുക്കളുടെ സംഭാവനയിലൂടെയാണ് സ്വരൂപിക്കുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ ഇടം പിടിച്ച എം ആർ ഗോപകുമാർ ആണ് നായകനാകുന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അജി ചന്ദ്രശേഖർ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, അദ്ദേഹത്തിന്റെ ചേംബറിൽ വെച്ച് നിർവ്വഹിച്ചു.

ബാനർ – ചന്ദ്രശ്രീ ക്രിയേഷൻസ്, രചന, സംവിധാനം -അജി ചന്ദ്രശേഖർ, ഛായാഗ്രഹണം – ഗോകുൽകൃഷ്ണൻ, ഗാനരചന – പൂവ്വച്ചൽ ഖാദർ , എം.കെ ശ്രീകുമാർ , നന്ദകുമാർ വള്ളിക്കാവ്, രാജശേഖരൻ തുടലി , സംഗീതം – ജി കെ ഹരീഷ് മണി, ഓ – അജയ് തുണ്ടത്തിൽ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ആർ ഗോപകുമാറിന് പുറമെ കൊച്ചുപ്രേമൻ, എം ജി സുനിൽ, പ്രശാന്ത് പത്തനംതിട്ട, മധുസൂദനൻ മാവേലിക്കര , ജോർജ് ഉമ്മൻ, ശശി വടയ്ക്കാട്, എ കെ നൗഷാദ്, തൃദീപ് കടയ്ക്കൽ, ടി അനി, പ്രദീപ് വാസുദേവ്, ബിബിൻലാൽ, ഷാജഹാൻ തറവാട്ടിൽ, ഗോപീകൃഷ്ണൻ, പ്രദീപ് രാജ്‌, മുജീബ് സീബ്രാ, റസാഖ് പാരഡൈസ്, ശ്രീവിദ്യ നായർ, ജിജാ സുരേന്ദ്രൻ, നവ്യാവിനോദ് , മായാ സുകു എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തുന്ന പുതുമുഖങ്ങളുമാണ് അഭിനേതാക്കൾ.