
ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; കുറ്റസമ്മതം നടത്തി അമ്മാവൻ ഹരികുമാർ
തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസു പ്രായമുള്ള കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മാവൻ ഹരികുമാർ.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തില്‍ തുടക്കംമുതലേ ദുരൂഹത നിലനിന്നിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടര്‍ന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്‌റെ മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ഹരികുമാറിൻ്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞ് ഹരികുമാറിൻ്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും പുലര്‍ച്ചെ അഞ്ചരയോടെ താന്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്നും കുഞ്ഞിൻ്റെ അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.