video
play-sharp-fill

പ്രായപൂർത്തിയാകാത്ത ബാലനെ യുവതി ലൈംഗികമായി പീഡിപ്പിച്ചത് 4 വർഷം: ഒത്താശ ചെയ്തത് ഭർത്താവ്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പ്രായപൂർത്തിയാകാത്ത ബാലനെ യുവതി ലൈംഗികമായി പീഡിപ്പിച്ചത് 4 വർഷം: ഒത്താശ ചെയ്തത് ഭർത്താവ്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Spread the love

തിരൂർ: പ്രായപൂർത്തിയാകാത്ത ബാലനെ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തില്‍ മലപ്പുറത്ത് നിന്നും കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യ സത്യഭാമ ബാലനെ പീഡിപ്പിച്ചത് നാലുവർഷത്തോളമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

യുവതിക്ക് ബാലനുമായി ലൈംഗിക വേഴ്ച്ചയിലേർപ്പെടാൻ എല്ലാ ഒത്താശയും ചെയ്തതാകട്ടെ സാബിക്കും. ഇയാള്‍ ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനി സ്വദേശിനിയാണ് അറസ്റ്റിലായ സത്യഭാമ.

മുപ്പതുകാരിയായ സത്യഭാമ 2021-മുതലാണ് കുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് തുടങ്ങിയത്. ലഹരിവസ്തു നല്‍കിയ ശേഷമായിരുന്നു പീഡനം. യുവതിയുടെ ഭർത്താവ് ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷാണ് സത്യഭാമയെ അറസ്റ്റുചെയ്തത്. ഭർത്താവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുട്ടിയെ ലഹരിവസ്തുനല്‍കി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് കൂട്ടുനിന്നുവെന്നുമാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.