play-sharp-fill
ബാലൻ ഡി ഓറിന് ഇത്തവണ പുതിയ അവകാശി: പുതിയ താരമുണ്ടാകുമെന്ന് ഹസാർഡ്; ആകാംഷ തിങ്കളാഴ്ച പുലർച്ചേ വരെ

ബാലൻ ഡി ഓറിന് ഇത്തവണ പുതിയ അവകാശി: പുതിയ താരമുണ്ടാകുമെന്ന് ഹസാർഡ്; ആകാംഷ തിങ്കളാഴ്ച പുലർച്ചേ വരെ

സ്വന്തം ലേഖകൻ

ചെൽസി: ബാലൻ ഡി ഓറിന് ഇത്തവണ പുതിയ അവകാശി ഉണ്ടാകുമെന്ന ചർച്ചകൾ മുറുകുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലം പുരസ്‌കാരം കയ്യടക്കിവെച്ചിരുന്ന ലിയോണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് മറ്റൊരാൾ പുരസ്‌കാരം നേടുമെന്നാണ് പ്രവചനങ്ങൾ. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ലൂക്കാ മോഡ്രിച്ചിനാവും ബാലൻഡി ഓർ എന്ന വിലയിരുത്തലുകളുണ്ട്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന മറ്റൊരു താരമാണ് ചെൽസിയുടെ ബെൽജിയൻ സ്ട്രൈക്കർ ഹസാർഡ്. എന്നാൽ ഹസാർഡ് പറയുന്നത് തനിക്ക് പുരസ്‌കാരത്തിന് അർഹതയില്ലെന്നും ഫ്രഞ്ച് കൗമാര വിസ്മയത്തിനാവും ബാലൻ ഡി ഓർ ലഭിക്കുക എന്നുമാണ്. തനിക്കിത് നല്ല വർഷമായിരുന്നു. എന്നാൽ ബാലൻ ഡി ഓറിന് അർഹനല്ല. സീസണിലെ ആകെ പ്രകടനം പരിശോധിച്ചാൽ മോഡ്രിച്ചിനെക്കാൾ മികച്ചുനിൽക്കുന്നത് പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയാണെന്ന് ഹസാർഡ് വ്യക്തമാക്കി. നാല് ഗോളുമായി എംബാപ്പെ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. യൂറോപ്പിലെ മികച്ച അണ്ടർ 21 താരത്തിനുള്ള പുരസ്‌കാരവും തുടർച്ചയായ രണ്ടാം വർഷം പത്തൊമ്പതുകാരൻ സ്വന്തമാക്കി. താൻ ബാലൻ ഡി ഓർ നേടാൻ യോഗ്യനാണെന്ന് തുറന്നുപറഞ്ഞ് എംബാപ്പെ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെയും യൂറോപ്പിലെയും ഫിഫയുടെയും മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. ബാലൻ ഡി ഓറിന് ഇത്തവണത്തെ പുതിയ അവകാശി മോഡ്രിച്ചാണോ ഹസാർഡാണോ എന്ന ആകാംഷക്കിനി തി