play-sharp-fill
ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല ; അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ : സമൂഹ മാധ്യമങ്ങളിൽ വൈറലായി വ്യവസായി ബാലാജി വിശ്വനാഥിന്റെ കുറിപ്പ്

ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല ; അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ : സമൂഹ മാധ്യമങ്ങളിൽ വൈറലായി വ്യവസായി ബാലാജി വിശ്വനാഥിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ പോയപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവെച്ച ബംഗളൂരു വ്യവസായി ബാലാജി വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ.


കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വച്ച് തനിക്ക് ഉണ്ടായ അനുഭവവും ഗവൺമെന്റ് ആശുപത്രികളിലെ ചികിത്സാരീതി എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുകയാണ് ബാലാജി. പൊതുജനരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ശരിക്കും താൻ അത്ഭുതപ്പെട്ടുപോയെന്ന് ബാലാജി ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്വെന്റോ റേബോട്ടിക്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആണ് ബാലാജി വിശ്വനാഥ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ബാലാജി വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

രണ്ടാഴ്ച മുൻപ് അവധി ആഘോഷിക്കാനായി ഞാനും കുടുംബവും ആലപ്പുഴയിലായിരുന്നു ഉണ്ടായിരുന്നത്. അവിടത്തെ പൊതുജനരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.ആലപ്പുഴ ബീച്ചിൽ വെച്ച് എന്റെ മകന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. ഞാൻ ആകെ പരിഭ്രാന്തനായി. അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്ക് പോയി. എന്റെ ഓർമയിൽ ഞാൻ ആദ്യമായാണ് അന്ന് ഒരു സർക്കാർ ആശുപത്രിയിൽ പോവുന്നത്.

30 സെക്കന്റുകൾക്കുള്ളിൽ റിസപ്ക്ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായി. ഐ.ഡി കാർഡ് പോലും കാണിക്കേണ്ടി വന്നില്ല. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നല്കി. അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്‌സറേ ആവശ്യപ്പെട്ടു.

അതിരാവിലെ ആയതിനാൽ എക്‌സ്‌റേ ടെക്‌നീഷ്യനെ വിളിച്ചെഴുന്നേൽപ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനുട്ടിനുള്ളിൽ അതും പൂർത്തിയായി. ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്ട്‌മെന്റിൽ കാണിക്കാനും നിർദേശിച്ച് ഡോക്ടർ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങൾ അൽപ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓർത്തോ ഡിപ്പാർട്ട്‌മെന്റിലെ ഡോക്ടറെ കണ്ടു.

പിന്നീട് അഞ്ച് മിനുട്ടിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷൻ തന്നു. മുടക്കമില്ലാതെ ഞങ്ങൾ അവധി ചെലവഴിച്ചു മടങ്ങി. ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. അവിടെ ഞങ്ങൾക്ക് അറിയുന്ന ആൾക്കാരില്ല, സ്വാധീനമില്ല, പണമില്ല, ഭാഷ പോലും അറിയില്ല. ഇതുപോലൊരു സംവിധാനം ലോകത്ത് മറ്റെവിടേയും ഞാൻ കണ്ടിട്ടില്ല.

ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കൻപോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മൾ ധീരതയും കാര്യക്ഷമതയും കൊണ്ട് പോരാടി, അതുകൊണ്ട് കെറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ…