play-sharp-fill
ബാലഭാസ്‌കറിന്റെ മരണം: പുതിയ വെളിപ്പെടുത്തൽ പുറത്ത്; മകളേയും ഭാര്യയേയും പുറത്തെടുക്കുന്നത് ബാലഭാസ്‌കർ നോക്കിയിരുന്നു

ബാലഭാസ്‌കറിന്റെ മരണം: പുതിയ വെളിപ്പെടുത്തൽ പുറത്ത്; മകളേയും ഭാര്യയേയും പുറത്തെടുക്കുന്നത് ബാലഭാസ്‌കർ നോക്കിയിരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രശസ്ത വയലിനിസറ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വനിയുടെയും മരണത്തിനിടയാക്കിയ അപകടത്തിന്റെ ദുരൂഹത പരിശോധിച്ച് പൊലീസ്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവറിൻറെയും പരസ്പരവിരുദ്ധമായ മൊഴിയാണ് സംഭവത്തിൽ ദുരൂഹതയുണ്ടാക്കിയത്. തുടർന്നു സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ പൊലീസിനെ സമീപിച്ചു. ആ സാഹചര്യത്തിൽ അപകടസ്ഥലത്ത് ആദ്യം എത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി പൊലീസിന് നൽകിയ മൊഴി പ്രസക്തമായി.

അപകടം നടന്ന ദിവസം പുലർച്ചെ പൊന്നാനിയിൽ നിന്ന് തിരുവനന്തപുത്തേക്ക് വരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസറ്റ് ബസിലെ ഡ്രൈവറായിരുന്നു സി. അജി. ആറ്റിങ്ങലെത്തി ചായ കുടിച്ച ശേഷം യാത്ര ആരംഭിച്ചശേഷമാണ് രണ്ടു കാറുകൾ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയത്. ബാലഭാസ്‌കറും കുടുംബവും സഞ്ചിരിച്ചിരുന്ന ഇന്നോവ കാർ ഇതിലൊന്നായിരുന്നു. മറ്റേത് ഒരു സ്വിഫ്റ്റ് കാറും. പള്ളിപ്പുറത്തിനടത്തുവരെ ഇരുകാറുകളെയും അജി കണ്ടു. എന്നാൽ സിഗ്‌നൽ കഴിഞ്ഞ് വളവു കടന്നേതാടെ ഇരു കാറുകളുടെയും കാഴ്ച മറഞ്ഞു. പിന്നീടാണ് റോഡിൽ നിന്ന് 150 മീറ്റർ മാറി ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മരത്തിലിടിച്ചുകിടക്കുന്നത് അജി കാണുന്നത്. അപ്പോഴേക്കും വാഹനത്തിൽ നിന്ന് പുക ഉയർന്നുതുടങ്ങിയിരുന്നു. കാർ ഉടൻ തീപിടിക്കുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയോടിയതെന്ന് കണ്ടക്ടർ വിജയൻ സാക്ഷ്യപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കാറിനടുത്ത് എത്തിയത് അജിയാണ് പിന്നാലെ ബസിനുള്ളിലെ യാത്രക്കാരുമെത്തി. അജിയെ കണ്ടേതാടെ ഡ്രൈവർ സീറ്റിലിരിക്കുന്നയാൾ ഡോർ തുറക്കാൻ ആഗ്യം കാട്ടി. അജി ഡോറിൽ ശക്തമായി പിടിച്ചുവലിച്ചിട്ടും തുറക്കാനായില്ല. അപ്പോഴെല്ലാം ഡ്രൈവർ സീറ്റിലിരിക്കുന്നയാൾ തുറക്കാൻ ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. ഇതിനിടയിലാണ് മുന്നിലുള്ള സീറ്റിലും താഴെയുമായി ഒരു സത്രീ കമിഴ്ന്നു കിടക്കുന്നത് അജി കാണുന്നത്. പിന്നീട് മറുഭാഗത്തെ ഡോർ തുറക്കാനായി അജിയുടെയും ഓടിക്കൂടിയവരുടെയും ശ്രമം. എന്നാൽ ആ ഡോറും ഇടിയുടെ ആഘാതത്തിൽ തുറക്കാനാകാതെ വിധം തകർന്നിരുന്നു. തുടർന്നു മറ്റൊരു വാഹനത്തിൽ നിന്ന് ജാക്കി ലിവർ വാങ്ങി ഗ്ളാസ് അടിച്ചു പൊട്ടിക്കാൻ നോക്കുമ്പോഴാണ് മുൻ സീറ്റിൽ ഇരുവർക്കിടയിൽ ഗിയർ ലിവറിനടുത്ത് ഒരു കുട്ടിയുള്ളത് അജിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഗ്ളാസ് പൊട്ടിച്ചാൽ ചില്ല് കുഞ്ഞിന്റെ ശരീരത്തിൽ വീഴുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

ഇതിനുശേഷം സമീപവാസി കെണ്ടുവന്ന കമ്പിപ്പാര ഉപയോഗിച്ചാണ് ഡോർ തുറന്നത്. ഇതിനിടയിൽ വാഹനത്തിന്റെ നടുക്കുള്ള സീറ്റിനിടയിൽ മറ്റൊരാൾ അവശനായി കിടക്കുന്നതും അജിയും കൂട്ടരും കണ്ടു. പിന്നീട് ഒരോടുത്തരെയായി പുറത്തെടുത്തു ആംബുലൻസിലും പൊലീസ് ജീപ്പിലും ആശുപത്രിയിൽ എത്തിക്കുമ്പോഴും ഡ്രൈവർ സീറ്റിലിരിക്കുന്നയാൾ ഒന്നും പറയാനാകാതെ നിസംഗനായി നോക്കിയിരിക്കുകയായിരുന്നൂവെന്ന് അജി പറയുന്നു. കുഞ്ഞിന്റെ ചേതനയറ്റ ശരീരം എടുക്കുമ്പോഴും അയാൾ തളർന്നു നോക്കിയിരുന്നു. അത് മലയാളികൾ ആരാധിക്കുന്ന പ്രിയ വയലിനിസറ്റ് ബാലഭാസ്‌കർ ആയിരുന്നെന്ന് ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് അജിക്ക് മനസിലായത്. തേജസ്വിനിയുടെ ചേതനയറ്റ ശരീരം ഞാൻ കൈകളിൽ വാരിയെടുക്കുമ്പോൾ ബാല ഭാസ്‌ക്കറിൽ കണ്ട ഒരു അച്ഛന്റെ തകർന്ന മുഖം മനസിൽ ഒരു നടുക്കമായി ഇന്നുമുണ്ടെന്ന് അജി പറഞ്ഞു. താൻ നേരിൽ കണ്ടതാണെന്നും ബാലഭാസ്‌കർതന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും അജി ഉറപ്പിച്ചു പറഞ്ഞു. ഇനിയെങ്കിലും ആ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന്് അജി അഭ്യർത്ഥിച്ചു.