play-sharp-fill
ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ?തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ മാനേജർക്ക് പങ്ക്

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ?തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ മാനേജർക്ക് പങ്ക്

സ്വന്തംലേഖകൻ

 

സ്വർണ്ണകടത്ത് കേസിൽ മുൻ മാനേജർമാരുടെ പങ്ക് തെളിഞ്ഞതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയേറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവർക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നു.കേസിൽ പിടിയിലായ പ്രകാശൻതമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കർ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവർക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.എന്നാൽ, ഇരുവരും ചില പരിപാടികളുടെ സംഘാടകർ മാത്രമായിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ബാലഭാസ്‌കറിന് അപകടം സംഭവിച്ചപ്പോൾ ആദ്യം സ്ഥലത്തെത്തിയത് പ്രകാശൻ തമ്പിയായിരുന്നു.വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശൻതമ്പിയെ ഏഴെട്ടുവർഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ബാലഭാസ്‌കർ പരിചയപ്പെടുന്നത് ബാലഭാസ്‌ക്കരിന്റെ മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണെന്നും ഇയാൾ ആസമയത്തും സ്ഥിരമായി വിദേശയാത്രകൾ ചെയ്യാറുണ്ടായിരുന്നു.പാലക്കാടുള്ള ആയുർവേദ ആശുപത്രിയുടെ ഉടമക്കും ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുള്ളതായി ബാല ഭാസ്‌ക്കറിന്റെ അച്ഛൻ കെ.സി ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. വിഷ്ണുവിനും പ്രകാശൻ തമ്പിക്കും ആശുപത്രി ഉടമയുമായും അടുത്ത ബന്ധം ഉള്ളതായും വാർത്തകൾ വന്നിരുന്നു. അപകടത്തിന് മുൻപ് ബാലഭാസ്‌കർ എവിടെ എത്തിയെന്ന് അന്വേഷിച്ചു കൊണ്ട് ഫോൺ കോളുകൾ വന്നിരുന്നെനും അച്ഛൻ പറഞ്ഞു. ബാലഭാസ്‌കർ ഉപയോഗിച്ചിരുന്ന നമ്പറുകളിലേക്ക് വന്ന ഫോൺ കോളുകളും പുതിയ വെളിപ്പെടുത്തലുകളും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പരിശോധിക്കും.