video
play-sharp-fill

അമ്മയുടെ കൈപിടിച്ച്‌ അച്ഛനരികിലെത്തി; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  ബാലയെ കണ്ട് മകള്‍ മടങ്ങി; അമൃത സുരേഷ്   ആശുപത്രിയില്‍ തുടരുന്നു

അമ്മയുടെ കൈപിടിച്ച്‌ അച്ഛനരികിലെത്തി; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മകള്‍ മടങ്ങി; അമൃത സുരേഷ് ആശുപത്രിയില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക എത്തി.

അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് അഭിരാമി അറിയിച്ചു.

മകളെ കാണണമെന്ന് ബാല നിര്‍മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ബാല ഐ സി യുവിലാണ്.

കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിലെത്തിയിട്ടുണ്ട്.