video
play-sharp-fill

ബക്രീദ്: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

ബക്രീദ്: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനെ തുടർന്നാണ് മുസ്ലീം പുരോഹിതർ തിങ്കളാഴ്ച ബക്രീദ് ആണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 11 പ്രവൃത്തിദിനമായിരിക്കും.