ചായക്കറയോ തുരുമ്പോ ഏതുമാകട്ടെ, ബേക്കിംഗ് സോഡ ഒരു സ്പൂണ്‍ ഉണ്ടെങ്കില്‍ വസ്ത്രങ്ങള്‍ പുതുപുത്തനായിരിക്കും; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ….!

Spread the love

കോട്ടയം: വെള്ള നിറത്തിലുള്ള ഷർട്ടിലും ടോപ്പിലും തുരുമ്പ് കറയോ, ചായ കറയോ കണ്ടാല്‍ ഇനി മാറ്റി വയ്ക്കേണ്ട.

video
play-sharp-fill

സ്ഥിരമായി ഉപയോഗിക്കുന്ന നിങ്ങളുടെ ഇഷ്ട വസ്ത്രങ്ങളില്‍ ഇത്തരത്തില്‍ വിട്ടുമാറാത്ത കറ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
സ്ഥിരമായി ഉപയോഗിക്കുന്ന ഡിറ്റർജൻ്റുകള്‍ ഇതിന് ഒരു ശാശ്വത പരിഹാരമാകണമെന്നില്ല.

പകരം അടുക്കളയിലുള്ള ബേക്കിംഗ് സോഡ ഒരു സ്പൂണ്‍ ഉപയോഗിച്ച്‌ അവ നീക്കം ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം പുതുപുത്തനായിരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കിംഗ് സോഡ ഉപയോഗിക്കേണ്ട വിധം

തുരുമ്പേ, ചായക്കറകളോ പിടിച്ച വെളുത്ത തുണി നനച്ചെടുക്കുക.
ആ ഭാഗത്ത് ഡിഷ് സോപ്പ് പുരട്ടാം.
ശേഷം അല്‍പം ബേക്കിംഗ് സോഡ വിതറാം.
ഒരു ബ്രഷ് ഉപയോഗിച്ച്‌ കറ പിടിച്ച ഭാഗം മൃദുവായി ഉരസാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
കറ പിടിച്ചാല്‍ അത് മാറ്റി വയ്ക്കാതെ ഉടനടി കഴുകാൻ ശ്രദ്ധിക്കാം.
ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാം

ആദ്യം, നിങ്ങളുടെ വെള്ള വസ്ത്രങ്ങള്‍ സോപ്പ് പൊടി ചേർത്ത് വെള്ളത്തില്‍ മുക്കി വയ്ക്കാം.
തുടർന്ന്, ഒരു വലിയ ബക്കറ്റില്‍ വെള്ളം എടുക്കുക. വെള്ളത്തില്‍ അല്പം ബ്ലീച്ചിംഗ് പൗഡർ ചേർത്ത്, ഒരു കോട്ടണ്‍ തുണി കൊണ്ട് മൂടി നന്നായി അലിഞ്ഞുചേരാൻ അനുവദിക്കുക.
ഈ വെള്ളത്തില്‍ വാഷിംഗ് സോഡ ചേർത്ത് നന്നായി ഇളക്കുക. വെള്ള വസ്ത്രങ്ങള്‍ ഈ മിശ്രിതത്തില്‍ മുക്കിവയ്ക്കുക. കുറഞ്ഞത് 12 മണിക്കൂറെങ്കിലും കുതിർക്കാൻ വയ്ക്കുക.