അര ലിറ്റൽ പാലിന്റെ വിലയിൽ ഒരു ഗ്ലാസ് ചായ..! ‘സ്വർണ്ണത്തിൽ’ തീർത്ത കട്‌ലറ്റിന് വില 26 രൂപ..! കടയിലെത്തുന്നവരെ കൊന്ന് കൊലവിളിച്ച് ആൻസ് ബേക്കറി; രണ്ട് ചായയും രണ്ട് കട്ട്‌ലറ്റും കഴിച്ചപ്പോൾ വില 92 രൂപ
സ്വന്തം ലേഖകൻ
കോട്ടയം: അരലിറ്റർ പാലിന്റെ വിലയിൽ ഒരു ഗ്ലാസ് ചായ വിറ്റ് കോട്ടയം ശാസ്ത്രി റോഡിലെ ആൻസ് ബേക്കറി. അരലിറ്റർ പാലിന്റെ വിലയായ 20 രൂപയ്ക്കാണ് ആൻസ് ബേക്കറി ഒരു ഗ്ലാസ് ചായ നൽകുന്നത്. ഒരു പാക്കറ്റ് പാൽ ഉപയോഗിച്ച് പത്ത് ഗ്ലാസ് വരെ ചായയെടുക്കാമെന്നിരിക്കെയാണ് ആൻസിന്റെ കൊള്ള..!
ശനിയാഴ്ച ഉച്ചയ്ക്ക് ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിൽ കയറി ഭക്ഷണം കഴിച്ച രണ്ടു യുവാക്കൾക്കാണ് ഈ കൊള്ള ബിൽ ലഭിച്ചത്. ഒരു മീറ്റ് കട്ട്‌ലറ്റിന് 26 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഒരു ചായയ്ക്ക് 20 രൂപയാണ് ഈടാക്കിയിരിക്കുന്നത്. രണ്ട് കട്ട്‌ലറ്റ് കഴിച്ചപ്പോൾ 52 രൂപയും, രണ്ട് ചായ കുടിച്ചപ്പോൾ 40 രൂപയും റേറ്റ് ഈടാക്കിയ ബില്ല് ലഭിച്ചു. ആകെ രണ്ട് കാപ്പി കുടിക്കാൻ മാത്രം ചിലവായത് 92 രൂപ. രണ്ടിനും കൂടി മൂന്ന് രൂപ 75 പൈസ് ടാക്‌സായും ഈ തട്ടിപ്പ് സംഘം ഈടാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ മറ്റൊരു പ്രമുഖ ബേക്കറിയായ കേറ്ററിൽ മീറ്റ് കട്ടലറ്റിന് 16 രൂപയും ചായക്ക് പന്ത്രണ്ട് രൂപയും മാത്രമുള്ളപ്പോഴാണ് സമീപത്ത് തന്നെ പ്രവർത്തിക്കുന്ന ആൻസ് ബേക്കറിയിൽ കൊള്ള നിരക്ക് ഈടാക്കുന്നത്. മറ്റൊരു പ്രമുഖ ഗ്രൂപ്പായ ലിറ്റിൽ ബൈറ്റ്സ് ബേക്കറിയിൽ പതിനഞ്ച് രൂപയുമാണ് നിരക്ക്.
ഇതിനിടെ നൂറുകണക്കിന് ആളുകളാണ് ആൻസിന്റെ കൊള്ളയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് അടക്കം ഇതിനോടകം അൻപതിലേറെ പരാതികൾ ആൻസിന്റെ കൊള്ള വിലയ്‌ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ, തങ്ങളുടെ തോന്നും പടി വില കൂട്ടുന്ന ബേക്കറി അധികൃതരുടെ നടപടിയ്‌ക്കെതിരെ പക്ഷേ, ഇനിയും കാര്യമായ നടപടിയുണ്ടായിട്ടില്ല.
പരാതി ലഭിച്ചതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആൻസ് ബേക്കറി അധികൃതരെ വിളിച്ചെങ്കിലും ഇതാണ് തങ്ങളുടെ റേറ്റെന്നും ഇതിൽ മാറ്റമില്ലെന്നുമുള്ള മറുപടി തന്നെയാണ് ലഭിച്ചിരിക്കുന്നത്.