സ്വന്തം ലേഖകൻ
കോട്ടയം : ബേക്കർ ജംഗ്ഷനിലെ മീഡിയന്റെ വീതി കുറച്ചപ്പോഴുണ്ടായ കുഴികൾ കോൺക്രീറ്റിട്ട് നികത്തി നാടിന് മാതൃകയായി പൊലീസുകാർ .
മേസ്തിരിയും മെയ്ക്കാഡുമായത് കോട്ടയം ട്രാഫിക്ക് സ്റ്റേഷനിലെ എസ്എച്ച്ഒ ഹരിഹരകുമാറും പൊലീസുകാരുമാണ്
നഗരത്തിലെ ഏറ്റവും തിരക്കേറിയ ബേക്കർ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനായി കുമരകം റോഡ് എം സി റോഡുമായി ചേരുന്ന ഭാഗത്തെ മീഡിയന്റെ (റോഡുകൾ വേർതിരിക്കുന്നതിന് റോഡിന്റെ നടുഭാഗത്ത് കെട്ടി അടച്ച ഭാഗം) വലിപ്പം കുറച്ചത്.
ഈ മീഡിയന് വലിപ്പക്കൂടുതൽ ഉള്ളതു മൂലം എംസി റോഡിലേക്ക് കയറാൻ വാഹനങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു. മീഡിയന്റെ വീതി കുറച്ചതോടെ ഒരേ സമയം ഒന്നിലധികം വാഹനങ്ങൾക്ക് എം സി റോഡിലേക്കെത്താൻ കഴിയും.
ഇവിടെ മീഡിയന്റെ വീതി കുറക്കുകയും ഇലക്ട്രിക് പോസ്റ്റുകൾ റോഡിൽ നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തപ്പോഴാണ് വ്യാപകമായി കുഴികൾ ഉണ്ടായത്. ഈ കുഴികളാണ് പൊലീസ് ഉദ്യോഗസ്ഥർ മണലും, മെറ്റലും, സിമന്റുമായെത്തി ഇന്ന് ഉച്ചയോടെ നികത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ, എസ് ഐ സന്തോഷ്, പൊലിസ് ഉദ്യോഗസ്ഥരായ നൈൻ ,റഷീദ് വിനീഷ്,നിഖിൽ,ജോസ്, ഡ്രൈവർ അനീഷ് എന്നിവർ ചേർന്നാണ് കുഴികൾ നികത്തിയത്