ഡൽഹിയിൽ ക്രിസ്മസ് കരോൾ തടസ്സപ്പെടുത്തി; സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു: ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

Spread the love

ഡൽഹി: ഡൽഹിയിൽ ക്രിസ്‌മസ് കരോൾ തടഞ്ഞ് ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍. ലജ്‌പത് നഗറിലാണ് സംഭവം. കൂടാതെ ഹരിദ്വാറിലെ ഹോട്ടലുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ മാറ്റി വെച്ചു. തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണിത്.

video
play-sharp-fill

ക്രിസ്മസ് സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി അതിക്രമങ്ങൾ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവം. തിങ്കളാഴ്ച‌യാണ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചത്. കൂടാതെ മതപരിവർത്തനം ആരോപിച്ച് പ്രദേശം വിട്ടുപോകാൻ നിർബന്ധിച്ചതായും പരാതി ഉയർന്നു. പ്രദേശം വിട്ടുപോകാന്‍ ആക്രോശിച്ച സംഘം ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം കരോൾ സംഘത്തിന് നേരെ കയ്യേറ്റ ശ്രമമുമുണ്ടായെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക പെലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group