play-sharp-fill
ആവേശം വിതറി പൾസർ വീണ്ടുമെത്തുന്നു

ആവേശം വിതറി പൾസർ വീണ്ടുമെത്തുന്നു

യുവാക്കളുടെ ആവേശമായ പൾസർ 125 സി.സി മോഡലുമായെത്തുന്നു. പൾസർ കുടുംബത്തിലെ ഏറ്റവും കുഞ്ഞനാണ് 64,000 എക്‌സ്-ഷോറൂം വിലയുള്ള പൾസർ 125 നിയോൺ. ബജാജ് പൾസർ ശ്രേണിയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന മോഡലാണ് ‘നിയോൺ” ബ്രാൻഡിൽ അവതരിപ്പിക്കുന്ന പുതിയ 125 സി.സി മോഡൽ.

പൾസർ 150 നിയോൺ എഡിഷന്റെ ചുവടു പിടിച്ചാണ് ബജാജ് പൾസർ 125 നിയോണിനെ അവതരിപ്പിച്ചത്. പൾസർ 150 നിയോൺ മോഡലുമായി രൂപകല്‌പനയിൽ ഒട്ടേറെ സാദൃശ്യങ്ങളുമുണ്ട് ഈ കുഞ്ഞൻ ബൈക്കിന്. 66,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

സ്പ്ലിറ്റ് സീറ്റാണ് 2019 പൾസറിനെ നിയോൺ എഡിഷനിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. കൂടാതെ പെട്രോൾ ടാങ്കിനൊപ്പമുള്ള ഷ്രൗ‍‍ഡുകളും, എൻജിന് മുമ്പിലുള്ള കൗളും 2019 പൾസർ 125-ൽ മാത്രമേ കാണൂ. പൾസർ 150 ട്വിൻ-ഡിസ്ക് മോഡലിന് സമാനമായ ബോഡി ഗ്രാഫിക്‌സും, ക്രോമിൽ പൊതിഞ്ഞ പെട്രോൾ ടാങ്കിലെ ബാഡ്ജിങ്ങും 2019 പൾസർ 125-നുണ്ടാകുമെന്നറിയുന്നു. കറുപ്പും നീലയും ഒന്നിക്കുന്നതാണ് കളർ സ്‌കീം. ബൈക്കിന് 140 കിലോഗ്രാം ഭാരമുണ്ട്. ശ്രേണിയിലെ ഉയർന്ന വീൽബെയ്‌സും സ്വന്തം; 1320 എം.എം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലും ആശങ്കയില്ലാതെ ഓടിക്കാം. മുന്നിലെ ടെലസ്‌കോപ്പിക്, പിന്നിലെ വിൻ ഗ്യാസ് ഷോക്ക് സസ്‌പെൻഷനുകളും ട്യൂബ്‌ലെസ് ടയറുകളും മികച്ച റൈഡിംഗ് സുഖം സമ്മാനിക്കും.

12 പി.എസ് കരുത്തും 11 എൻ.എം ടോർക്കുമുള്ള, 4-സ്‌ട്രോക്ക്, 2-വാൽവ്, ട്വിൻ സ്‌പാർക്ക് ഡി.ടി.എസ്-ഐ 124.4 സി.സി എൻജിനാണുള്ളത്. ലിറ്ററിന് 57.5 കിലോമീറ്ററാണ് എ.ആർ.എ.ഐ സർട്ടിഫൈഡ് മൈലേജ്. ഇന്ധന ടാങ്കിൽ 11.5 ലിറ്റർ പെട്രോൾ നിറയും. ഡിസ്‌ക്, ഡ്രം ബ്രേക്ക് വേർഷനുകൾ പൾസർ 125നുണ്ട്. ഡ്രം വേർഷന് 64,000 രൂപയും (ഡൽഹി എക്‌സ്‌ഷോറൂം), ഡിസ്‌ക് വേരിയന്റിന് 66,618 രൂപയുമാണ് വില. ഹോണ്ട സി.ബി. ഷൈൻ, ഹീറോ ഗ്ളാമർ എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.