2018 ബജാജ് പ്ലാറ്റിന 110 വിപണിയിൽ
സ്വന്തം ലേഖകൻ
നവീകരിച്ച 2018 ബജാജ് പ്ലാറ്റിന 110 വിപണിയിൽ എത്തി. ബജാജ് പുതിയ പ്ലാറ്റിനയ്ക്ക് നിശ്ചയിച്ചിരിക്കുന്ന വില 49,300 രൂപയാണ്.കറുത്ത അലോയ് വീലുകളും പുതിയ ഗ്രാഫിക്സും എൽഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ പ്ലാറ്റിനയുടെ പരിഷ്‌കാരങ്ങളിൽപ്പെടും. ഡിസ്‌കവർ മോഡലുകളോട് സാമ്യം തോന്നുന്നതാണ് 2018 ബജാജ് പ്ലാറ്റിന 110. 115 സിസി ഒറ്റ സിലിണ്ടർ എഞ്ചിനാണ് പ്ലാറ്റിനയിൽ. ഇത് 8.5 bhp കരുത്തും 9.8 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയർബോക്സ്. പ്ലാറ്റിന് 110 -ന് രണ്ടു മീറ്റർ മാത്രമെ നീളമുള്ളൂ. ഇക്കാരണത്താൽ നഗരങ്ങളിലെ ഗതാഗത തിരക്കുകളിൽ മികവോടെ മുന്നോട്ടു നീങ്ങാൻ ബൈക്കിന് കഴിയും. ഗ്രൗണ്ട് ക്ലിയറൻസ് 200 mm. ആന്റി – സ്‌കിഡ് ബ്രേക്കിംഗ് സംവിധാനമെന്നു ബജാജ് വിളിക്കുന്ന സിബിഎസ് സംവിധാനവും ബൈക്കിലെ പ്രധാന ഫീച്ചറുകൾ ആണ്. ഒരു ബ്രേക്ക് ലെവർ മാത്രം പ്രയോഗിച്ചാലും ഇരു ടയറുകളിലും സിബിഎസ് സംവിധാനം ബ്രേക്കിംഗ് ഉറപ്പുവരുത്തും. ഇരു ടയറുകളിലും അടിസ്ഥാന ഫീച്ചറായി ഡ്രം ബ്രേക്കുകൾ ഇടംപിടിക്കുന്നു. 11 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. 102 സിസി എയർ കൂൾഡ് DTS-i എഞ്ചിൻ ഒരുങ്ങുന്ന മുൻതലമുറ മോഡലിനെക്കാൾ രണ്ടായിരം രൂപ പുതിയ 2018 പതിപ്പിന് കൂടുതലുണ്ട്.