തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം: അജ്‌മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവെച്ചത് വ്യവസായി എംഎ യൂസഫലി
യുഎഇ: ചെക്ക് കേസിൽ അജ്‌മാനിലെ ജയിലിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. പ്രമുഖ വ്യവസായി എംഎ യൂസഫലി അജ്‌മാൻ കോടതിയിൽ ജാമ്യത്തുകയായ ഒരു മില്യൺ ദിർഹം കെട്ടിവെച്ചതോടെയാണ് തുഷാറിന് ജാമ്യം അനുവദിച്ചത്. അജ്‌മാനിൽ തുഷാറിന് വേണ്ട നിയമസഹായം നൽകിയത് യൂസഫലിയുടെ അഭിഭാഷകനാണ്.
ഒന്നര ദിവസം ജയിലിൽ കിടന്ന ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങുന്നത്. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തി പുറത്തിറക്കിയത്. എന്നാൽ തുഷാറിന്റെ പാസ്പോര്‍ട്ട് പിടിച്ചു വച്ചെന്നതടക്കം വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അതിനിടെ, തുഷാർ വെള്ളാപ്പള്ളിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുഷാർ വെള്ളാപ്പള്ളി പത്ത് വർഷം മുൻപ് കോഴിക്കോട് സ്വദേശിയായ നാസിൽ അബ്ദുള്ളക്ക് നൽകിയ പത്തൊമ്പതരക്കോടിയുടെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് യുഎഇ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.